Enter your Email Address to subscribe to our newsletters

Malappuram, 21 ഡിസംബര്‍ (H.S.)
വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മോഷണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
നിലമ്ബൂരിലെ ബെവ്കോ ഷോപ്പില്‍ നിന്ന് മദ്യക്കുപ്പികള്‍ കവർന്ന സംഭവത്തില്‍ നമ്ബൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30നായിരുന്നു ബെവ്കോയുടെ പ്രീമിയം കൗണ്ടറില്‍ മോഷണം നടന്നത്. സ്റ്റോക്ക് പരിശോധനയില്‍ ആകെ 11,630 രൂപ വിലവരുന്ന 3 മദ്യകുപ്പികള്‍ മോഷണം പോയതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ പരാതിയുമായി അധികൃതർ പോലീസിനെ സമീപിച്ചു.
തുടർന്ന് നീലമ്ബൂര്‍ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. നമ്ബൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഷെഹിന്റെ പേരില്‍ പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ നേരെത്തെ കേസുണ്ട്. ഒട്ടുപാല്‍ മോഷ്‌ടിച്ചതിനാണ് പ്രതിക്കെതിരെ കേസുള്ളത്. നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോണ്‍, അരുണ്‍ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിന്‍ ദാസ്, സി. കെ. സജേഷ് തുടങ്ങിയവർ ഉള്‍പ്പെട്ട സംഘമാണ് കേസില്‍ തുടരന്വേഷണം നടത്തുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR