വായുമലിനീകരണം നിയന്ത്രിക്കൂ അല്ലെങ്കില്‍ എയര്‍ പ്യൂരിഫയറിന്റെ GST കുറയ്ക്കൂ; ഡല്‍ഹി ഹൈക്കോടതി
New delhi, 24 ഡിസംബര്‍ (H.S.) വായുമലിനീകരണ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക ''വളരെ മോശം'' മുതല്‍ ''ഗുരുതരം'' വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയര്‍ പ്യൂരിഫയറുകള്‍ക്
Delhi Air Pollution


New delhi, 24 ഡിസംബര്‍ (H.S.)

വായുമലിനീകരണ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. നഗരത്തിലെ വായു ഗുണനിലവാര സൂചിക 'വളരെ മോശം' മുതല്‍ 'ഗുരുതരം' വരെ രേഖപ്പെടുത്തുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ എയര്‍ പ്യൂരിഫയറുകള്‍ക്കു മേല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനെ കോടതി ചോദ്യംചെയ്തു. ഇവയുടെ നികുതി എന്തുകൊണ്ട് ഉടന്‍ കുറയ്ക്കാനാകില്ലെന്ന് അടിയന്തരമായി വിശദീകരിക്കാനും കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

എല്ലാ പൗരന്മാര്‍ക്കും ശുദ്ധവായു ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിങ്ങള്‍ക്ക് അത് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചുരുങ്ങിയപക്ഷം ചെയ്യാന്‍ കഴിയുന്നത് എയര്‍ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കുക എന്നതാണ്, കോടതി പറഞ്ഞു. എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഡിവൈസ് പട്ടികയിലുള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. എയര്‍ പ്യൂരിഫയറുകള്‍ മെഡിക്കല്‍ ഡിവൈസ് പട്ടികയിലുള്‍പ്പെടുന്ന പക്ഷം അതിന്റെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി ചുരുങ്ങും.

പ്രതിദിനം 21,000 തവണയാണ് നാം ശ്വാസമെടുക്കുന്നതെന്നും കടുത്ത വായു മലിനീകരണത്തിന്റെ സഹാചര്യത്തില്‍ ദൂഷ്യഫലം കണക്കാക്കി നോക്കൂവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വായുമലിനീകരണത്തെ തുടര്‍ന്ന് ശ്വാസംമുട്ടുകയാണ് ഡല്‍ഹി.

---------------

Hindusthan Samachar / Sreejith S


Latest News