ഡല്‍ഹിയിലെ വായുമലിനീകരണം അലര്‍ജിയുണ്ടാക്കി; തുറന്ന് സമ്മതിച്ച് നിതിന്‍ ഗഡ്കരി
New delhi, 24 ഡിസംബര്‍ (H.S.) ഡല്‍ഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലര്‍ജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പ?ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ ഡല
nithin gadkari


New delhi, 24 ഡിസംബര്‍ (H.S.)

ഡല്‍ഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലര്‍ജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പ?ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ പരാമര്‍ശം. കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. ഈ മലിനീകരണം മൂലം തനിക്ക് ഇപ്പോള്‍ അലര്‍ജി അനുഭവപ്പെടുകയാണ്.

ഡല്‍ഹിയിലെ മലിനീകരണത്തില്‍ 40 ശതമാനവും വരുന്നത് ഗതാഗത മേഖലയില്‍ നിന്നാണ്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം. എന്തുകൊണ്ട് നമുക്ക് മലിനീകരണം കുറക്കുന്ന ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങള്‍ ഉപയോഗിച്ച് കൂടായെന്ന് ഗഡ്കരി ചോദിച്ചു. എഥനോള്‍ കൂടുതലായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്‌ലെക്‌സ്ഫ്യൂവല്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളും വികസിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

രാജ്യത്ത് മലിനീകരണത്തിന്റെ തോതില്‍ രണ്ടാമത് നില്‍ക്കുന്ന നഗരമാണ് ഡല്‍ഹി. ഡല്‍ഹിയില്‍ വായുഗുണനിലവാര സൂചിക 412ലേക്ക് എത്തിയിരുന്നു. ഡല്‍ഹി കഴിഞ്ഞാല്‍ നോയിഡയാണ് രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം. ബുധനാഴ്ച മലിനീകരണം വലിയ രീതിയില്‍ ഡല്‍ഹിയില്‍ ഉയര്‍ന്നിരുന്നു. അടുത്ത ആറ് ദിവസവും ഡല്‍ഹിയില്‍ മലിനീകരണം കൂടുമെന്നാണ് പ്രവചനം.

ഡല്‍ഹിക്ക് പുറമേ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനികരണത്തോടൊപ്പം പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങള്‍ ഗുരുതരമാക്കുകയാണ്. കാറ്റിന്റെ വേഗത, ഉയര്‍ന്ന ഈര്‍പ്പം, താപനിലയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങള്‍ വായു മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമാണ്.

---------------

Hindusthan Samachar / Sreejith S


Latest News