Enter your Email Address to subscribe to our newsletters

Mumbai, 24 ഡിസംബര്‍ (H.S.)
മുംബൈന്മ മഹാരാഷ്ട്രയില്‍ 20 വര്‍ഷത്തിനുശേഷം താക്കറെ സഹോദരങ്ങള്‍ ഒന്നിക്കുന്നു. ബൃഹന്‍മുംബൈ ഉള്‍പ്പെടെയുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിര്‍ണായക രാഷ്ട്രീയ നീക്കം. ഒട്ടേറെത്തവണത്തെ ചര്‍ച്ചകള്‍ക്കും യോഗങ്ങള്‍ക്കും ശേഷം ബുധനാഴ്ചയാണ് ഉദ്ധവ് താക്കറെയുടെ ശിവസേന ഉദ്ധവ് വിഭാഗവും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്) സഖ്യതീരുമാനം പ്രഖ്യാപിച്ചത്. വര്‍ളിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാനുള്ള തീരുമാനം ഉദ്ധവും രാജ് താക്കറെയും പ്രഖ്യാപിച്ചത്.
അഹീ െഞലമറ പിണക്കത്തിന്റെ 20 വര്‍ഷങ്ങള്‍, ഒടുവില്‍ കൈകോര്‍ത്ത് താക്കറെ സഹോദരന്മാര്‍; മറാഠി വോട്ടുകള്‍ ഏകീകരിക്കുക ലക്ഷ്യം
'ജനുവരി 15ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശിവസേനയും എംഎന്‍എസും സഖ്യമായി മത്സരിക്കുമെന്ന് ഞാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു' രാജ് താക്കറെ പറഞ്ഞു. മുംബൈയ്ക്ക് ഒരു മറാത്തി മേയറെത്തന്നെ ലഭിക്കുമെന്നും ആ വ്യക്തി ശിവസേനഎംഎന്‍എസ് സഖ്യത്തില്‍ നിന്നുമായിരിക്കുമെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. മുംബൈ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു. പ്രഖ്യാപനത്തിനു മുന്‍പ് ഇരുവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ബാല്‍ താക്കറെയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു.
താക്കറെ സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതായി നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. ജൂലൈയില്‍ നടന്ന റാലിയില്‍ ഇരുവരും വേദി പങ്കിട്ടതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. കോണ്‍ഗ്രസുമായി സഖ്യം ചേരാതെയാണ് ഇരുപാര്‍ട്ടികളും മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കേ പ്രചാരണം ശക്തമായിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ബൃഹന്‍മുംബൈയിലെ പോരാട്ടമാണ് ശ്രദ്ധേയം.
---------------
Hindusthan Samachar / Sreejith S