Enter your Email Address to subscribe to our newsletters

Ayodhya, 24 ഡിസംബര്‍ (H.S.)
അയോധ്യയില്‍ കര്‍ണാടക ശൈലിയിലുള്ള രാമവിഗ്രഹം സ്ഥാപിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 29-ാം തീയതി സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക.
ഇതിനായി പരമ്പരാഗത ശില്‍പ, സാങ്കേതികവിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് ഉഡുപ്പിയില്‍ നിര്‍മിച്ച കര്‍ണാടക ശൈലിയിലുള്ള രാമ വിഗ്രഹം അയോധ്യയിലെത്തിച്ചിട്ടുണ്ട്. സങ്കീര്‍ണമായ ദക്ഷിണേന്ത്യന്‍ കരകൗശല വൈദഗ്ധ്യം ഉള്‍ക്കൊള്ളുന്ന ഈ രാമ വിഗ്രഹം, സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍ എന്നിവകൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.
ഏകദേശം അഞ്ച് ക്വിന്റല്‍ ഭാരമുള്ള വിഗ്രഹത്തിന് ഏഴ് അടി 10 ഇഞ്ച് ഉയരവുമുണ്ട്. തഞ്ചാവൂര്‍ ശൈലിയിലാണ് വിഗ്രഹത്തിന്റെ നിര്‍മാണമെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റി ഡോ. അനില്‍ മിശ്ര പറഞ്ഞു. നിരവധി ക്ഷേത്രങ്ങള്‍ക്ക് വിഗ്രഹങ്ങള്‍ തയ്യാറാക്കിയ ബെംഗളൂരു നിവാസിയായ ആര്‍ട്ടിസ്റ്റ് ജയശ്രീ ഫാദിഷാണ് ഈ വിഗ്രഹത്തിന്റെ ശില്‍പി.
ഡിസംബര്‍ 29-ന് ചടങ്ങുകളോടെ വിഗ്രഹം പ്രതിഷ്ഠിക്കും. പ്രതിഷ്ഠയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും ശുഭകരമായ സമയത്ത് വിഗ്രഹം സ്ഥാപിക്കുമെന്നും അനില്‍ മിശ്ര വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S