Enter your Email Address to subscribe to our newsletters

Karnataka, 25 ഡിസംബര്‍ (H.S.)
കര്‍ണാടകയില്‍ വീണ്ടും ബസ് അപകടം. ചിത്രദുര്‍ഗയില്‍ കണ്ടെയ്‌നര്‍ ലോറി ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. അപകടത്തില്‍ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയില്‍ ബസിനു തീപിടിച്ചു. ഹിരിയൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡര്‍ മറികടന്ന് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബെംഗളൂരുവില്‍നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്.
ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോര്‍ട്ട്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയില്‍ ബസ് തകര്‍ന്നു. ചിത്രദുര്‍ഗ എസ്പി രഞ്ജിത്ത് സ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
---------------
Hindusthan Samachar / Sreejith S