Enter your Email Address to subscribe to our newsletters
Kerala, 12 മാര്‍ച്ച് (H.S.)
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടർന്ന് ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്തിന് അർഹനായത് .
അതേസമയം ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാകിസ്ഥാന്‍ ഓപ്പണര്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്ത്. രോഹിത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാന്‍സ്, ഇന്ത്യയുടെ വിരാട് കോലി എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്ടമായി. ക്ലാസന്‍ നാലാമതും കോലി അഞ്ചാം സ്ഥാനത്തുമാണ്.
---------------
Hindusthan Samachar / Roshith K