Enter your Email Address to subscribe to our newsletters
Kerala, 15 മാര്‍ച്ച് (H.S.)
ഒസ്്‌ലര്‍ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങി. കടമറ്റത്തു കത്തനാര്‍ എന്ന ചിത്രത്തിനു വേണ്ടി മറ്റെല്ലാ സിനിമയും ഒഴിവാക്കിയ ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കത്തനാറിന്റെ ചിത്രീകരണം പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയ ശേഷം സമയം എടുത്താണ് അടുത്ത ചിത്രം.
കൊച്ചിയിലെ മുളന്തുരുത്തി ശ്രീകൃഷ്ണ തിയേറ്ററിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ലളിതമായ ചടങ്ങില്‍ പ്രശസ്ത നടന്‍ സണ്ണി വെയ്ന്‍ സ്വിച്ചോണ്‍ കര്‍മ്മവും, ശ്രീമതി സരിതാ ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കി.െ
അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രം സംവിധാനം ചെയ്ത പ്രിന്‍സ് ജോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അബ്രഹം ഒസ്‌ലര്‍ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിന്റെ ബാനറില്‍ മിഥുല്‍ മാനുവല്‍ തോമസ്സും, ഇര്‍ഷാദ് എം. ഹസ്സനും ചേര്‍ന്ന് നേരമ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു.
ജയസൂര്യ, വിനായകന്‍ കോംബോ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകം സൃഷ്ടിക്കാന്‍ പോന്നതാണ്. ഫാന്റസി കോമഡി ജോണറിലുള്ളതാണ് ഈ ചിത്രം.
പ്രശസ്ത റാപ് സിംഗര്‍ ബേബിജീന്‍ ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണി നിരക്കുന്നു. ജെയിംസ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - ഷാന്‍ റഹ്‌മാന്‍.
---------------
Hindusthan Samachar / Sreejith S