Enter your Email Address to subscribe to our newsletters
Kerala, 17 മാര്‍ച്ച് (H.S.)
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok) എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവരാണ് നിര്‍മ്മിക്കുന്നത്. യുവനടന്‍ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും പേരും കൗതുകത്തോടെ ലാപ്‌ടോപ്പ് വീക്ഷിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സമകാലീന സംഭവങ്ങളിലൂടെ ഒരപ്പന്റേയും മകന്റേയും ആത്മബന്ധത്തിന്റെ കഥ തികച്ചും രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ. പുതിയ തലമുറക്കാരുടെ ചിന്തകള്‍ക്കും, മാനറിസങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയായിരിക്കുമിത്. ജോണി ആന്റണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്. മനോജ്.കെ. ജയന്‍, ഇന്ദ്രന്‍സ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.. ശബരീഷ് വര്‍മ്മയുടേതാണു ഗാനങ്ങള്‍, സംഗീതം -രാജേഷ് മുരുകേശന്‍ .
---------------
Hindusthan Samachar / Sreejith S