മഹാ കുംഭമേള ചരിത്രത്തിലെ നാഴികകല്ല്; രാജ്യത്തെ സംശയത്തോടെ കണ്ടവര്‍ക്കുള്ള മറുപടി; പ്രധാനമന്ത്രി പാര്‍ലമെന്റില്‍
Kerala, 18 മാര്‍ച്ച് (H.S.) മഹാവിജയമായ മഹാകുംഭമേള സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി
pm modi


Kerala, 18 മാര്‍ച്ച് (H.S.)

മഹാവിജയമായ മഹാകുംഭമേള സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള സംഘടിപ്പിക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അവിടത്തെ ജനങ്ങളോട് നന്ദി പറയുകയാണ്. ഭഗീരഥ പ്രയത്‌നമാണ് മേളയുടെ സംഘാടനത്തില്‍ ഉണ്ടായത്.എല്ലാവരുടെയും പ്രയത്‌നത്തിന് ഇത് ഉദാഹരണമാണ്. രാജ്യത്തിന്റെ കഴിവുകളെക്കുറിച്ച് സംശയം ഉയര്‍ത്തിയവര്‍ക്കുളള മറുപടിയാണ് ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും അദ്ദേഹം പറഞ്ഞു

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം, ഭഗത്സിംഗിന്റെ ധീരത, നേതാജിയുടെ ദില്ലി ചലോ. മഹാത്മ ഗാന്ധിയുടെ ദണ്ഡി യാത്ര പോലെ ചരിത്രത്തിലെ നാഴികകല്ലാണിത്. രാജ്യത്തിന്റെ സംസ്‌കാരം ആഘോഷിക്കാന്‍ ജനം തയ്യാറാകുന്നു.രാജ്യത്തിന്റെ പൈതൃകത്തില്‍ യുവ തലമുറയില്‍ അഭിമാനം വളരുന്നു.പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസ്സോടെ സംഗമത്തില്‍ നിന്നു.രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി.പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു

---------------

Hindusthan Samachar / Sreejith S


Latest News