ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധം തന്നെ;എടുത്തത് 193 കേസുകള്‍, തെളിയിക്കാൻ കഴിഞ്ഞത് രണ്ടെണ്ണം മാത്രം.
Kerala, 19 മാര്‍ച്ച് (H.S.) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്ന് സമ്മതിച്ച്‌ കേന്ദ്രം. 2015 മുതല്‍ മോദി ഭരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എടുത്തത് 193 കേസുകള്‍.ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്ന
A a Rahim


Kerala, 19 മാര്‍ച്ച് (H.S.)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം ബിജെപിയുടെ രാഷ്ട്രീയ ആയുധമെന്ന് സമ്മതിച്ച്‌ കേന്ദ്രം. 2015 മുതല്‍ മോദി ഭരണത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എടുത്തത് 193 കേസുകള്‍.ഇതില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാൻ ആയതെന്നും കേന്ദ്രസർക്കാർ. ഇ ഡി കേസുകളുമായി ബന്ധപ്പെട്ട് എ എ റഹീം എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം കണക്കുകള്‍ വ്യക്തമാക്കിയത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം ബിജെപിയുടെ രാഷ്ട്രീയ ആയുധമാണെന്ന് വെളിപ്പെടുത്തുന്നതാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകള്‍. 2015 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ എംപിമാർ എംഎല്‍എമാർ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവർക്കെതിരെ 193 കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാല്‍ കേവലം രണ്ട് കേസുകള്‍ മാത്രമാണ് ഇ ഡിക്ക് ഇതുവരെ തെളിയിക്കാൻ ആയത്.

ഒന്നാം മോദി സർക്കാറിന്റെ ഭരണകാലത്ത് 42 കേസുകള്‍ രജിസ്റ്റർ ചെയ്തു.

എന്നാല്‍ രണ്ടാം മോദി സർക്കാറിന്റെ ഭരണകാലത്ത് വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 151 ആയി ഉയർന്നു. 10 വർഷത്തിനിടെ ഇ ഡി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളും ശിക്ഷ നടപടികളും സംബന്ധിച്ച എ എ റഹീം എംപി യുടെ രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ ശബ്ദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ബിജെപിയുടെ സങ്കുചിത രാഷ്ട്രീയമാണ് കണക്കുകളിലൂടെ വ്യക്തമാവുന്നത്. നിയമനിർവഹണത്തിനായി നിയോഗിക്കപ്പെട്ട ഏജൻസികളുടെ സുതാര്യത ഇതോടെ മോദി സർക്കാർ നഷ്ടപ്പെടുത്തി എന്നും കേവല ഇ ഡി രാഷ്ട്രീയ ആയുധമാക്കി മാറിയെന്നും എ എ റഹീം എം പി പ്രതികരിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News