Enter your Email Address to subscribe to our newsletters
Kerala, 19 മാര്‍ച്ച് (H.S.)
വേതന വര്‍ദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ആശവര്‍ക്കര്‍മാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി ആശനേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആശമാര്‍ മുന്നോട്ടുവച്ച ഒരു ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല. സാമ്പത്തിക പ്രതിസന്ധി ആശമാര്‍ മനസിലാക്കണം എന്ന ആവശ്യം മാത്രമാണ് മന്ത്രി മുന്നോട്ടുവച്ചത്. ഇതോടെയാണ് ചര്‍ച്ച അവസാനിപ്പിച്ച് ആശമാര്‍ പുറത്തേക്കിറങ്ങിയത്.
ചര്‍ച്ച നടത്തിയെന്ന് കാണിക്കാന്‍ മാത്രമായുള്ള ശ്രമമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആശമാര്‍ ആരോപിച്ചു. ഒരു സ്ത്രീയായിട്ടും ആശമാരെ കേട്ടില്ല എന്ന വിമര്‍ശനം ഒഴിവാക്കാനാണ് മന്ത്രിയുടെ ശ്രമം. ആശമാര്‍ ബുദ്ധിമുട്ടിക്കരുത്. സാമ്പത്തിക പ്രതിസന്ധി മനസിലാക്കണം. എന്നല്ലാതെ ഒരു ആവശ്യവും കേള്‍ക്കാന്‍ പോലും മന്ത്രി തയാറായില്ല. വെയിലത്ത് ഇരുന്ന് സമരം ചെയ്യാതെ വീട്ടില്‍ പോകണം എന്ന് ഉപദേശിക്കുക മാത്രമാണ് മന്ത്രി ചെയ്തതെന്നും ആശമാര്‍ പറഞ്ഞു.
നാളെ രാവിലെ 11 മണി മുതല്‍ നിരാഹാര സമരം ആരംഭിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പോരാടുമെന്നും ആശമാര്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S