കാഞ്ചിയാറില്‍ ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Kerala, 19 മാര്‍ച്ച് (H.S.) കാഞ്ചിയാറില്‍ ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഫോണ്‍ ഉപയോഗത്തിനെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാമ
Suicide


Kerala, 19 മാര്‍ച്ച് (H.S.)

കാഞ്ചിയാറില്‍ ഒൻപതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഫോണ്‍ ഉപയോഗത്തിനെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു.

രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിനെത്തുടർന്ന് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്ബോള്‍ മാതാപിതാക്കള്‍ ജോലിക്കുപോയിരിക്കുകയായിരുന്നു. ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതയതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഇവർ അന്വേഷിക്കാൻ ചെന്നപ്പോള്‍ കുട്ടിയെ അടുക്കള ഭാഗത്തായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News