Enter your Email Address to subscribe to our newsletters
Kerala, 19 മാര്‍ച്ച് (H.S.)
റഷ്യ - യുക്രയൈന്‍ യുദ്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. റഷ്യന്‍ പ്രസിഡന്റിനേയും യുക്രൈയ്ന്‍ പ്രസിഡന്റിനേയും രണ്ടാഴ്ചയ്ക്കിടെ നേരില്‍ കാണ്ടത് വലിയ കാര്യമാണ്. രണ്ട് രാജ്യവുമായി ഒരേപോലെ ബന്ധം തുടരുന്നത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും തരൂര്‍ പറഞ്ഞു.
മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായി പോയി എന്നും തരൂര്‍ ഏറ്റുപറയുന്നുണ്ട്. ഡല്‍ഹിയില്‍ നടന്ന റായ്‌സീന ഡയലോഗിലാണ് കോണ്‍ഗ്രസ് എംപിയുടെ ഈ മോദി സ്തുതി. റഷ്യന്‍ യുക്രൈയ്ന്‍ യുദ്ധത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായി പോയി. ഇതില്‍ നാണക്കേടുണ്ട്. മോദിയുടെ നയമായിരുന്നു ശരി. അത് താന്‍ സ്വീകരിക്കുന്നതായും തരൂര്‍ വ്യക്തമാക്കി.
ശശി തരൂരിന്റെ ഈ അഭിപ്രായം ബിജെപി വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴാണ് തരൂരിന് കാര്യങ്ങള്‍ മനസിലാക്കിയതെന്നാണ് പ്രചരണം. കേരളത്തിലും ബിജെപി ഇതിനെ ആയുധമാക്കുന്നുണ്ട്. ഇതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. റഷ്യ - യുക്രൈയ്ന്‍ യുദ്ധം തീര്‍ക്കാന്‍ നടക്കുന്ന മോദിക്ക് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്ര്‌സ് നിരന്തരം പ്രചരിപ്പിക്കുമ്പോഴാണ് ശശി തരൂരിന്റെ ഈ നിലപാട് പ്രഖ്യാപനം.
---------------
Hindusthan Samachar / Sreejith S