Enter your Email Address to subscribe to our newsletters
Kerala, 19 മാര്‍ച്ച് (H.S.)
തിരുവനന്തപുരം: റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു. എന്നാൽ, നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും ശശി തരൂര്‍ പറഞ്ഞു
സർക്കാരിന്റെ നിലപാടിനെ നേരത്തെ വിമർശിച്ചിരുന്ന തരൂർ എന്നാൽ കഴിഞ്ഞ ദിവസം നയം മാറ്റുന്നതാണ് കണ്ടത്. കൈവുമായും മോസ്കോയുമായും ഇടപഴകുന്നതിന് ഇന്ത്യയുടെ സമീപനം മോദിക്ക് പ്രേത്യേക സവിശേഷത നൽകിയതായി ശശി തരൂർ സമ്മതിച്ചു. രണ്ടാഴ്ച ഇടവേളയിൽ ഉക്രെയ്ൻ പ്രസിഡന്റിനെയും മോസ്കോയിലെ പ്രസിഡന്റിനെയും ആലിംഗനം ചെയ്യാനും രണ്ടിടത്തും അംഗീകരിക്കപ്പെടാനും കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടായത് ഈ നയം കാരണമാണ് , അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ കെ സുധാകരനും കെ സി വേണുഗോപാലും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല.
---------------
Hindusthan Samachar / Roshith K