Enter your Email Address to subscribe to our newsletters
Kerala, 22 മാര്‍ച്ച് (H.S.)
വെള്ളിയാഴ്ച മോണ്ടെവീഡിയോയിൽ നടന്ന മത്സരത്തിൽ തിയാഗോ അൽമാഡയുടെ മികച്ച ഒരു ഗോളിന്റെ പിൻബലത്തിൽ അർജന്റീനക്ക് ഉറുഗ്വേയ്‌ക്കെതിരെ 1-0 ന്റെ വിജയം. ഇതോടെ ലോക ചാമ്പ്യൻമാരായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടുന്നതിന്റെതൊട്ടടുത്താനുള്ളത്.
നേരത്തെ ബ്യൂണസ് അയേഴ്‌സിൽ അർജന്റീനയെ 2-0 ന് പരാജയപ്പെടുത്തിയ ഉറുഗ്വേ ടീമിനെതിരായ മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാർ സമനിലയിലേക്ക് നീങ്ങുന്നതായി തോന്നിച്ചെങ്കിലും.
മോണ്ടെവീഡിയോയുടെ എസ്റ്റാഡിയോ സെന്റിനാരിയോയെ അമ്പരപ്പിച്ച ഒരു മുന്നേറ്റത്തിലൂടെ അർജന്റീന മൂന്ന് പോയിന്റുകളും നേടുകയായിരുന്നു.
പന്ത് ഗ്രൗണ്ടിന്റെ അരികിൽ നിന്നും കരസ്ഥമാക്കിയ അർജന്റീനിയൻ മിഡ്ഫീൽഡർ ഉറുഗ്വേ ഗോൾകീപ്പർ സെർജിയോ റോച്ചെയുടെ ഡൈവിനെയും കവച്ചു വച്ച് ഗോൾ വല കുലുക്കുകയായിരിന്നു.
---------------
Hindusthan Samachar / Roshith K