Enter your Email Address to subscribe to our newsletters
Kerala, 26 മാര്‍ച്ച് (H.S.)
അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കും. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്പോൺസർമാരായ HSBC അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാരാണ് HSBC.
‘ഈ പങ്കാളിത്തത്തിന് കീഴിൽ, ഇതിഹാസ താരം ലയണൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും’ എന്നാണ് എച്ച്എസ്ബിസി ഇന്ത്യ പങ്കുവച്ച വാർത്താകുറിപ്പിൽ പറയുന്നത്. വേദി വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളത്തിൽ വച്ചായിരിക്കും മത്സരം നടക്കുക എന്ന കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K