Enter your Email Address to subscribe to our newsletters
Kerala, 27 മാര്‍ച്ച് (H.S.)
മലബാറിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാര്‍ച്ച് ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിന് എത്തും.
മണിയായിലെ അശോകന്‍ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റെണി ശങ്കര്‍ ദാസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. കാത്തിരിപ്പിന്റെ സുഖമുള്ള പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്. സൈജുക്കുറുപ്പും, തന്‍വി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രന്‍,ശീതള്‍ സഖറിയ,അജിഷ പ്രഭാകരന്‍ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍ ഷിന്‍സ് ഷാന്‍, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
---------------
Hindusthan Samachar / Sreejith S