Enter your Email Address to subscribe to our newsletters
Kerala, 27 മാര്‍ച്ച് (H.S.)
എറണാകുളം: ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയേറ്ററുകളില്‍. ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. കൊച്ചിയില്‍ കവിത തിയേറ്ററില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി.
അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം വൻ കളക്ഷൻ നേടിയാണ് എമ്പുരാൻ റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിർമ്മാതാക്കൾ. വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
---------------
Hindusthan Samachar / Roshith K