സമരം കടുപ്പിക്കാൻ ആശമാർ: 50ാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും
Kerala, 28 മാര്‍ച്ച് (H.S.) തിരുവനന്തപുരം: സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കി ആശാ വർക്കർമാർ. വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടി
സമരം കടുപ്പിക്കാൻ ആശമാർ: 50ാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും


Kerala, 28 മാര്‍ച്ച് (H.S.)

തിരുവനന്തപുരം: സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കി ആശാ വർക്കർമാർ. വേതനം വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്ക് കടന്നു. മൂന്ന് ആശമാരുടെ നിരാഹാര സമരം 8 ആം ദിവസത്തിലേക്കും കടന്നു. സമരം ചെയ്യുന്ന ആശാവർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സമരസമിതി. സർക്കാർ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും സമരസമിതി പറഞ്ഞു. ഇതേ തുടർന്നാണ് അമ്പതാം ദിവസം മുടി മുറിക്കൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News