ആശാപ്രവര്‍ത്തകരുടെ സമരം; കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ സംശയം; കെസി വേണുഗോപാല്‍
Kerala, 29 മാര്‍ച്ച് (H.S.) ആശാപ്രവര്‍ത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യത കാട്ടണമെന്ന് കെസി വേണുഗോപാല്‍ . കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. പാര്‍ലമെന്റില്‍ ആശാപ്രവര്‍ത്തകരുടെ വിഷയം യുഡിഎഫ് എംപിമാര്‍ നിരന്തരം ഉന്നയിക്
KC VENUGOPAL


Kerala, 29 മാര്‍ച്ച് (H.S.)

ആശാപ്രവര്‍ത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാന്യത കാട്ടണമെന്ന് കെസി വേണുഗോപാല്‍ . കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ സംശയമുണ്ട്. പാര്‍ലമെന്റില്‍ ആശാപ്രവര്‍ത്തകരുടെ വിഷയം യുഡിഎഫ് എംപിമാര്‍ നിരന്തരം ഉന്നയിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാമെന്ന് വാക്കാല്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചു. എന്നാല്‍ ആശാപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ഉപചോദ്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയ തനിക്ക് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. ഈ വിഷയത്തില്‍ മന്ത്രിയുടെ ചേമ്പറിലെത്തി കാണാന്‍ അനുമതി തേടിയിട്ടും അനുവാദം നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പുപാലിക്കാന്‍ തയ്യാറാകണം.അതിനായുള്ള സമര്‍ദ്ദവും പോരാട്ടവും തുടരുമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News