Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
മണിപ്പൂരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. മണിപ്പൂരിലെ നോനി ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.31 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര് ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 24.90 ഉത്തര അക്ഷാംശത്തിലും 93.59 കിഴക്ക് രേഖാംശത്തിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ 24 മണിക്കൂറിനിടെ മണിപ്പൂരിലും മേഘാലയയിലും മൂന്ന് ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
---------------
Hindusthan Samachar / Sreejith S