Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
വരുംതലമുറകള്‍ക്കായി ശുദ്ധമായ പരിസ്ഥിതി സൂക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു. ഇതിനായി, പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല, സമ്പന്നമാക്കുകയും ഊര്‍ജ്ജസ്വലമാവുകയും ചെയ്യുന്ന ജീവിതശൈലി സ്വീകരിക്കണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും അവരുടെ ലക്ഷ്യങ്ങളും പരിപാടികളും എല്ലാ ദിവസവും മനസ്സില്‍ സൂക്ഷിക്കുകയും കഴിയുന്നത്ര ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയും വേണമന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. 'പരിസ്ഥിതി-2025' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സമ്മേളനം ന്യൂഡല്‍ഹി വിജ്ഞാന് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
കുട്ടികളും യുവതലമുറയും പാരിസ്ഥിതിക മാറ്റത്തില്‍ വലിയ രീതിയില്‍ ചെയ്യണം. പ്രകൃതി ഒരു അമ്മയെപ്പോലെ പരിപോഷിപ്പിക്കുകയാണ് അപ്പോള്‍ നമ്മളും പ്രകൃതിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. ഇക്കാര്യം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം. നമ്മുടെ രാജ്യത്തിന്റെ പാരിസ്ഥിതിക ഭരണത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S