Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
തൃശ്ശൂർ എ എസ് ജി വാസൻ ഐ ഹോസ്പിറ്റല്‍സ് വെല്‍വിഷേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തൃശ്ശൂർ എംഎല്‍എ പി ബാലചന്ദ്രൻ ചടങ്ങിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.
ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളും മീറ്റിങ്ങിന്റെ ഭാഗമായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് മാർച്ച് 28 മുതല്‍ ഏപ്രില്‍ 28 വരെ ഒരുമാസ കാലയളവിലേക്ക് ഡോക്ടർമാരുടെ കണ്‍സള്‍ട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ, അനുബന്ധ ആനുകൂല്യങ്ങളും ഇവർക്ക് ലഭ്യമാക്കും. തൃശ്ശൂർ ഡെപ്യൂട്ടി മേയർ റോസി ചടങ്ങില്‍ എ എസ് ജി വാസൻ ഐ ഹോസ്പിറ്റല്‍സിൻ്റെ പ്രത്യേക ആനുകൂല്യങ്ങളുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
എ.സി.പി സലീഷ് എൻ എസ്, ഇസിഎച്ച്‌എസ് ഒ.ഐ.സി കേണല്‍ ബിജു പോള്‍, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ്, തൃശ്ശൂർ കോർപറേഷൻ കൗണ്‍സിലർ സിന്ധു ആന്റോ ചാക്കോള, തൃശ്ശൂർ – കൊച്ചി എ എസ് ജി വാസൻ ഐ ആശുപത്രിയിലെ കാറ്ററാക്‌ട് ആൻഡ് റിഫ്രാക്ടിവ് ഹെഡ് സർജൻ ഡോ. സോണി ജോർജ്, തൃശ്ശൂർ എ എസ് ജി വാസൻ ഐ ആശുപത്രിയിലെ കോർണിയ സ്പെഷ്യലിസ്ററ് ഡോ. അനശ്വര എം ജോണ്‍, റീജിയണല്‍ ഓപ്പറേഷൻസ് മാനേജർ ഹിമാൻഷു മാഥുർ, എ എസ് ജി വാസൻ ഐ ഹോസ്പിറ്റല്‍സ് കേരള റീജിയണ്‍ ക്ലസ്റ്റർ ഹെഡ് സുമിത്ത് എസ് ,ബിസിനസ് ഡെവലപ്‌മെന്റ് റീജിയണല്‍ മാനേജർ ദീപക് നായർ, തൃശ്ശൂർ സെന്റർ ഹെഡ് ശ്രീകാന്ത് കെ സി തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു. ചടങ്ങില്‍ രോഗികളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR