Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
ഛത്തീസ്ഗഡിലെ സുക്മയിലെ മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേനയെ അഭിനന്ദീച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. ആയുധങ്ങളും അക്രമങ്ങളും കൊണ്ട് മാറ്റം കൊണ്ടുവരാന് കഴിയില്ല. സമാധാനത്തിനും വികസനത്തിനും മാത്രമേ മാറ്റം കൊണ്ടുവരാന് കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യാന്‍ സുരക്ഷാ സേന കഠിനമായി പ്രവര്‍ത്തിക്കുകയാണ്. സുക്മയില്‍ നടത്തിയ ഓപ്പറേഷനില്‍ 16 നക്‌സലുകളെ വധിക്കുകയും വന്‍് ആയുധ ശേഖരം കണ്ടെത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2026 മാര്‍ച്ച് 31 ന് മുമ്പ് നക്‌സലിസം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S