Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
ഛത്തീസ്ഗഢില്‍ 16 നക്‌സലൈറ്റുകളെ വധിച്ച് സുരക്ഷാ സേന. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്തസേനയാണ് മാവോയിസ്റ്റുകളെ വധിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ തുടരുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മവോയിസ്റ്റുകള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ സൈന്യ ശക്തമായി തിരിച്ചടിച്ചു. രണ്ട് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എ.കെ 47 അടക്കം വലിയ ആയുധശേഖരവും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഒരു പൊലീസുകാരന്‍ ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ബിജാപൂര്‍, കാങ്കര്‍ ജില്ലകളിലായാണ് ഏറ്റുമുട്ടല്‍ നടന്നത
---------------
Hindusthan Samachar / Sreejith S