Enter your Email Address to subscribe to our newsletters
Kerala, 29 മാര്‍ച്ച് (H.S.)
ഭൂകമ്പത്തില്‍ തകര്‍ന്ന മ്യാന്‍മറിന് എല്ലാ സഹായവുമായി ഇന്ത്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ മ്യാന്‍മറിലേക്ക് അയക്കും. നിലവില്‍ ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായി എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരെ കൂടാതെയാണ് കൂടുതല്‍ സംഘത്തെ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തോടെ പുതിയ സംഘം മ്യാന്‍മറിലേക്ക് തിരിക്കും. വ്യോമസേനയുടെ സൈനിക വിമാനം ദുരിതബാധിതര്‍ക്കുള്ള അവശ്യവസ്തുക്കളുമായി മ്യാന്‍മാറിലേക്ക് പുറപ്പെട്ടിരുന്നു. സാധനങ്ങളുമായി നാല് നാവികസേന കപ്പലുകളും മ്യാന്‍മറിലേക്ക് പോകും. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരുന്നു. മ്യാന്‍മറിലെ സൈനിക മേധാവിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചിരുന്നു.
---------------
Hindusthan Samachar / Sreejith S