മ്യാന്‍മര്‍ ഭൂകമ്പ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി
Kerala, 29 മാര്‍ച്ച് (H.S.) മ്യാന്‍മറില്‍ ആയിരത്തിലധികം പേര്‍ മരിച്ച ഭൂകമ്പത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിഘട്ടത്തില്‍ അയല്‍രാജ്യത്തിന് എല്ലാ സഹായവും നല്‍കും. നാശനഷ്ടങ്ങള്‍ നേരിടാന്‍ ഇന്ത്യ ഒപ്പമുണ്ടാകും എന്നും മോദി
pm modi


Kerala, 29 മാര്‍ച്ച് (H.S.)

മ്യാന്‍മറില്‍ ആയിരത്തിലധികം പേര്‍ മരിച്ച ഭൂകമ്പത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധിഘട്ടത്തില്‍ അയല്‍രാജ്യത്തിന് എല്ലാ സഹായവും നല്‍കും. നാശനഷ്ടങ്ങള്‍ നേരിടാന്‍ ഇന്ത്യ ഒപ്പമുണ്ടാകും എന്നും മോദി വ്യക്തമാക്കി.

മ്യാന്‍മറിലെ സൈനിക നേതാവുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ ഇന്ത്യ മ്യാന്‍മറില്‍ സഹായം എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 15 ടണ്‍ അവശ്യ സാധനങ്ങളാണ് ഇന്ത്യ വ്യോമസേനയുടെ വിമാനത്തില്‍ എത്തിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News