Enter your Email Address to subscribe to our newsletters
Kerala, 30 മാര്‍ച്ച് (H.S.)
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മോദിക്കൊപ്പമുണ്ടായിരുന്നു. 2013ലാണ് ഇതിന് മുൻപ് മോദി ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തിയ മോദി സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടികാഴ്ച നടത്തി. ഹെഡ്ഗെവാർ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരം അർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപരമെന്നാണ് ആര്‍എസ്എസ് പ്രതികരിച്ചത്.
---------------
Hindusthan Samachar / Roshith K