വിവാദങ്ങള്‍ കളക്ഷനെ ബാധിച്ചില്ല; എമ്പുരാന്‍ 200 കോടി ക്ലബില്‍
Kerala, 31 മാര്‍ച്ച് (H.S.) വിവാദങ്ങള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും എമ്പുരാന്റെ കളക്ഷനെ അതൊന്നും ബാധിച്ചില്ല. ചിത്രം 200 കോടി ക്ലബില്‍. അണിയറ പ്രവര്‍ത്തകരാണ് ചിത്രം 200 കോടി നേടിയ വിവരം അറിയിച്ചത്. 200 കോടിയെന്ന കടമ്പ എമ്പുരാന്‍ മറികടന്നുവെന്ന് മോഹന്‍
EMBURAN 200 CRORE


Kerala, 31 മാര്‍ച്ച് (H.S.)

വിവാദങ്ങള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും എമ്പുരാന്റെ കളക്ഷനെ അതൊന്നും ബാധിച്ചില്ല. ചിത്രം 200 കോടി ക്ലബില്‍. അണിയറ പ്രവര്‍ത്തകരാണ് ചിത്രം 200 കോടി നേടിയ വിവരം അറിയിച്ചത്. 200 കോടിയെന്ന കടമ്പ എമ്പുരാന്‍ മറികടന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, വിവാദങ്ങളെ തുടര്‍ന്ന് എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് അടുത്ത ദിവസം തിയറ്ററിലെത്തുകയാണ്.

ചിത്രത്തിലെ വില്ലന്‍ കാഥാപാത്രത്തിന്റെ പേരടക്കം മാറ്റിയുള്ള പുതിയ പതിപ്പ് നാളെ മുതല്‍ പ്രദര്‍ശിപ്പിക്കും.സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ റീഎഡിറ്റഡ് വേര്‍ഷനുമായി സെന്‍സര്‍ ബോര്‍ഡിനെ അങ്ങോട്ട് സമീപിച്ചത്. റീഎഡിറ്റഡ് വേര്‍ഷനില്‍ 17 ഇടത്താണ് വെട്ടിയത്. പ്രധാന വില്ലന്റെ പേര് 'ബജ്‌റംഗി' എന്നത് 'ബല്‍രാജ്' എന്നാക്കി മാറ്റി. 18 ഇടങ്ങളില്‍ പേരുമാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കി.

---------------

Hindusthan Samachar / Sreejith S


Latest News