ഇന്ത്യയിലുടനീളം ശക്തമായ ഉഷ്ണതരംഗം വ്യാപകമാകുന്നു
Kerala, 31 മാര്‍ച്ച് (H.S.) മാർച്ച് മാസത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപെട്ടു. പ്രേത്യേകിച്ച് ഒഡീഷയിൽ കടുത്ത ഉഷ്ണതരംഗം ആണ് അനുഭവപ്പെട്ടത് . ഞായറാഴ്ച, സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിൽ താപനില 40°C കവിഞ്ഞു, പടിഞ്ഞാറൻ ഒഡീഷ നഗരമായ ബൗ
ഇന്ത്യയിലുടനീളം ശക്തമായ ഉഷ്ണതരംഗം വ്യാപകമാകുന്നു


Kerala, 31 മാര്‍ച്ച് (H.S.)

മാർച്ച് മാസത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപെട്ടു. പ്രേത്യേകിച്ച് ഒഡീഷയിൽ കടുത്ത ഉഷ്ണതരംഗം ആണ് അനുഭവപ്പെട്ടത് . ഞായറാഴ്ച, സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിൽ താപനില 40°C കവിഞ്ഞു, പടിഞ്ഞാറൻ ഒഡീഷ നഗരമായ ബൗധ് ആണ് ഏറ്റവും ചൂടേറിയത്, 41.8°C.

ഭുവനേശ്വർ കാലാവസ്ഥാ കേന്ദ്രത്തിന്റെ കാലാവസ്ഥാ ബുള്ളറ്റിൻ അനുസരിച്ച്, ജാർസുഗുഡയിൽ 41.6°C താപനിലയും സാംബൽപൂരിൽ 41.2°C ഉം രേഖപ്പെടുത്തി. ഹിരാക്കുഡ്, ബൊലാംഗീർ, ടിറ്റ്‌ലാഗഡ് തുടങ്ങിയ പടിഞ്ഞാറൻ ഒഡീഷയിലെ മറ്റ് പട്ടണങ്ങളിലും 41°C-ന് അടുത്തോ അതിൽ കൂടുതലോ താപനില അനുഭവപ്പെട്ടു.

---------------

Hindusthan Samachar / Roshith K


Latest News