സൈനിക സ്കൂളിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി
Kerala, 31 മാര്‍ച്ച് (H.S.) വേദവ്യാസ സൈനിക സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ പൂണെയില്‍ നിന്നാണ് കേരള പൊലീസ് സംഘം കണ്ടെത്തിയത്. മാര്‍ച്ച് 24നാണ് കുട്ടി ഹോസ്റ്റലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട
MISSING


Kerala, 31 മാര്‍ച്ച് (H.S.)

വേദവ്യാസ സൈനിക സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. ബീഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ പൂണെയില്‍ നിന്നാണ് കേരള പൊലീസ് സംഘം കണ്ടെത്തിയത്. മാര്‍ച്ച് 24നാണ് കുട്ടി ഹോസ്റ്റലില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ടത്. ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പൂണെയിലേക്ക് പോകുമെന്ന് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ധന്‍ബാദ്, പൂണെ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News