Enter your Email Address to subscribe to our newsletters
Kerala, 31 മാര്‍ച്ച് (H.S.)
ദന്തേവാഡ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന രേണുക എന്ന ബാനു എന്ന വനിതാ നക്സലൈറ്റ് തിങ്കളാഴ്ച കൊല്ലപ്പെട്ടു.
ബസ്തർ മേഖലയിലെ ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ഒരു വനത്തിൽ രാവിലെ 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം പുറപ്പെട്ടപ്പോഴാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി (ഡി.കെ.എസ്.ഇസഡ്.സി) അംഗവും നക്‌സലുകളുടെ മീഡിയ ടീമിന്റെ ചുമതലയുമുള്ള ആളായിരുന്നു രേണുക. സുരക്ഷാ സേന യുടെ വിജയകരമായ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ സൗത്ത് ബസ്തർ ഡി.ഐ.ജി കംലോചൻ കശ്യപ് സുരക്ഷാ അഭിനന്ദനം അറിയിച്ചു. വാറങ്കൽ ജില്ലയിലെ താമസക്കാരിയായ അവരുടെ തലയ്ക്ക് സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
---------------
Hindusthan Samachar / Roshith K