വഖഫ് ബില്ലിനെ അനുകൂലിക്കണമെന്ന് കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കിരണ്‍ റിജിജു
Kerala, 31 മാര്‍ച്ച് (H.S.) വഖഫ് ബില്ലിനെ അനുകൂലിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും നിര്‍മല സീതാരാമനും. സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ നേര
Kiren Rijiju


Kerala, 31 മാര്‍ച്ച് (H.S.)

വഖഫ് ബില്ലിനെ അനുകൂലിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വോട്ട് ചെയ്യണമെന്ന കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും നിര്‍മല സീതാരാമനും. സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജനപ്രതിനിധികള്‍ ശ്രമിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ കെസിബിസിയുടെ നിലപാടിനെ പിന്തണയ്ക്കണമെന്നുമാണ് കേന്ദ്രമന്ത്രിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വഖഫ് ബില്ലിനെ അനുകൂലക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി ആവശ്യപ്പെട്ടത്

---------------

Hindusthan Samachar / Sreejith S


Latest News