Enter your Email Address to subscribe to our newsletters
Kerala, 31 മാര്‍ച്ച് (H.S.)
ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ സഹതാരം വീരേന്ദര്‍ സെവാഗ്. അക്സര്‍ പട്ടേലിനെതിരെ 24-25 റണ്‍സ് ധോണി മുമ്പ് ഇതുപോലെ നേടിയിട്ടുണ്ട്. അതുപോലെ ഇര്‍ഫാന്‍ പത്താനെതിരെ ധരംശാലയില്‍ 19-20 റണ്‍സ് അടിച്ചിട്ടുണ്ട് . അതല്ലാതെ സമീപകാലത്ത് ധോണി അത്തരത്തില്‍ മത്സരം ഫിനിഷ് ചെയ്തത് ആരുടെയെങ്കിലും ഓര്‍മയിലുണ്ടോ. വിരേന്ദർ സെവാഗ് ചോദിച്ചു. ക്രിക് ബസിലെ ചര്‍ച്ചയിലാണ് സെവാഗ് വിമർശനം ഉന്നയിച്ചത്. ഇത് കൂടാതെ കഴിഞ്ഞ 5 വർഷമായി സി എസ് കെ 180 ലേറെ റൺസ് പിന്തുടർന്ന് ജയിച്ചതായി തനിക്ക് ഓർമ്മയില്ലെന്നും സെവാഗ് പറഞ്ഞു.
---------------
Hindusthan Samachar / Roshith K