Enter your Email Address to subscribe to our newsletters
Kerala, 4 മാര്‍ച്ച് (H.S.)
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് താരം നിഥിന്‍ നായകനായി വരാനിരിക്കുന്ന ചിത്രമായ റോബിൻഹുഡില്‍ അതിഥി വേഷത്തില്‍ എത്തും.
2024 സെപ്റ്റംബറിലെ ചിത്രത്തിന്‍റെ ഓസ്‌ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സംഭവം സ്ഥിരീകരിച്ചു ഡേവിഡ് വാർണർ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്, അത് ആവേശകരമാണ് അദ്ദേഹം അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞു. ഐപിഎല്‍ സമയത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്‌ആർഎച്ച്) ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന സമയത്ത് ഡേവിഡ് വാർണർ തെലുങ്ക് പ്രേക്ഷകർക്കിടയില്‍ വളരെ ജനപ്രിയമായ മുഖമായിരുന്നു.
തെലുങ്ക് സിനിമകള്‍ വച്ചുള്ള വാര്‍ണറുടെ ഇന്‍സ്റ്റ റീലുകള്‍ വന്‍ ഹിറ്റായിരുന്നു. പുഷ്പ, ബാഹുബലി റീലുകള്‍ വന്‍ ഹിറ്റായിരുന്നു. ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വലിയ ആരാധകനാണ് വാര്‍ണര്‍.
ജിവി പ്രകാശ് നായകനായി എത്തുന്ന തമിഴ് ചിത്രം കിംഗ്സ്റ്റണിന്‍റെ പ്രീ-റിലീസ് ഇവന്‍റ് തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദില്‍ നടന്നിരുന്നു. നിഥിന്‍റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ റോബിൻഹുഡിന് വേണ്ടിയും പ്രകാശ് സംഗീതം നിർവഹിക്കുന്നു, അതിനാല്‍ താരം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
റോബിൻഹുഡ് സംവിധായകൻ വെങ്കി കുടുമൂല, നിർമ്മാതാവ് രവിശങ്കർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തന്‍റെ പ്രസംഗത്തിനിടെ, തന്‍റെ റോബിൻഹുഡ് എന്ന ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു അപ്‌ഡേറ്റ് പങ്കിടാൻ നിർമ്മാതാവിനോട് ആവശ്യപ്പെട്ടപ്പോള്‍ ഡേവിഡ് വാർണർ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട് എന്ന് നിര്‍മ്മാതാവ് വെളിപ്പെടുത്തി.
2024 സെപ്റ്റംബറിലാണ് ഡേവിഡ് വാര്‍ണറുടെ രംഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് വിവരം. അന്ന്, സിനിമയുടെ സെറ്റുകളില്‍ ക്രിക്കറ്റ് താരത്തിന്‍റെ സാന്നിധ്യം ഉള്ള ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ഒരു ഗ്യാംങ് സ്റ്റാര്‍ വേഷത്തില്‍ നില്‍ക്കുന്ന വാര്‍ണറുടെ അന്നത്തെ ചിത്രങ്ങള്‍ ചോര്‍ന്നപ്പോള്‍, അദ്ദേഹം പുഷ്പ 2വില്‍ ഉണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ അഭ്യൂഹം പുഷ്പ 2 ഇറങ്ങിയപ്പോള്‍ തീര്‍ന്നു. ഇപ്പോള്‍ ആ ചിത്രത്തിന് മറുപടിയും ലഭിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR