Enter your Email Address to subscribe to our newsletters
Kerala, 6 മാര്‍ച്ച് (H.S.)
58-ാം മത് മാർത്തോമ്മ ട്രോഫി അഖില കേരള ഇന്റർ കോളേജിയറ്റ് ഫുട്ബോള്‍ ടൂർണമെന്റിന്റെ ഫൈനലില്‍ എറണാകുളം മഹാരാജാസ് കോളേജിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തൃശൂർ സെന്റ് തോമസ് ജേതാക്കളായി.
ആദ്യപകുതിയില്‍ സെന്റ് തോമസ് ഒരു പെനാല്‍റ്റി ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ സെന്റ് തോമസ് ഒരു ഗോള്‍ കൂടി നേടി മേധാവിത്തം ഉറപ്പിച്ചു. സെന്റ് തോമസിനു വേണ്ടി ജിറ്റു രണ്ട് ഗോളുകള്‍ നേടി. അവസാന മിനിറ്റുകളില്‍ മഹാരാജാസിന്റെ വിധു ഒരു ഗോള്‍ മടക്കി. മഹാരാജാസിന്റെ അഭിഷേക് മികച്ച പ്രതിരോധനിര കളിക്കാരനായും സാവിയോ മികച്ച മിഡ് ഫീല്‍ഡറായും സെന്റ് തോമസിന്റെ ആൻസില്‍ മികച്ച ഗോള്‍കീപ്പറായും ബിസ്റ്റോ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ റയില്‍വേ സ്പോർട്ട്സ് സെക്രട്ടറി എം.പി ലിബിൻരാജ് വിജയികള്‍ക്ക് സമ്മാനദാനം നിർവഹിച്ചു. പ്രിൻപ്പല്‍ ഡോ.മാത്യു വർക്കി ടി.കെ, തോമസ് കോശി, ഡാലി റ്റോം, നിജി എ.ജെ, ഡോ.റെജി നോള്‍ഡ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR