Enter your Email Address to subscribe to our newsletters
Kerala, 6 മാര്‍ച്ച് (H.S.)
2025-ൽ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീം അസാധാരണമായ പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ മികച്ച പ്രകടനത്തിലൂടെ, ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് എന്നിവരെ പരാജയപ്പെടുത്തി, ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല വിജയം നേടി. ഈ വിജയങ്ങളിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ പങ്ക് നിസ്തുലമായിരിന്നു. എന്നാൽ ഇനി വരാൻ പോകുന്ന ഫൈനൽ കളിക്കാൻ പോകുന്നതിലൂടെ വിരലിലെണ്ണാവുന്ന താരങ്ങൾക്ക് മാത്രമെ സ്വന്തമായ ഒരു നേട്ടം കൈപ്പിടിയിലൊതുക്കാൻ ഒരുങ്ങുകയാണ് കോലി.
ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിക്കുന്നതോട് കൂടി ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഇത് അദ്ദേഹത്തിന്റെ അഞ്ചാം ഫൈനലായിരിക്കും. നിലവിൽ നാല് മത്സരങ്ങൾ കളിച്ച കോഹ്‌ലി, ഐസിസി ഏകദിന ടൂർണമെന്റുകളിൽ അഞ്ച് മത്സരങ്ങൾ കളിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ, സഹീർ, മറ്റ് ചില ഇതിഹാസങ്ങൾ എന്നിവരുടെ റെക്കോർഡിന് ഒപ്പമെത്തും
---------------
Hindusthan Samachar / Roshith K