Enter your Email Address to subscribe to our newsletters
Kerala, 6 മാര്‍ച്ച് (H.S.)
എറണാകുളം: ഈ വർഷത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ഹിറ്റുകളിൽ ഒന്നായിരുന്നു ആസിഫ് അലിയും അനശ്വരാ രാജനും ചേർന്നഭിനയിച്ച രേഖാ ചിത്രം. 2025 ജനുവരി 9ന് തിയറ്ററുകളിൽ എത്തിയ രേഖാചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാർച്ച് 7ന് ആണ് ചിത്രം ഒടിടിയിൽ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിംഗ് ആരംഭിച്ചുവെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചു. ഓ ടി ടി പ്ലാറ്റഫോം ആയ സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
75 കോടിയിലധികം ചിത്രം നേടിയെന്നാണ് ഔദ്യോഗിക വിവരം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റഅ പ്രകാരം 8.5 കോടിയാണ് രേഖാചിത്രത്തിന്റെ ബജറ്റ്.
---------------
Hindusthan Samachar / Roshith K