Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
മുംബൈ: ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവികൾക്ക് ശേഷം വിജയ പാതയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്. നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്തെറിഞ്ഞ് വമ്പന്‍ ജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന് പോയന്‍റ് പട്ടികയിലും കുതിച്ച്.
കൊല്‍ക്കത്തക്കെതിരായ ജയത്തോടെ അവസാന സ്ഥാനത്തു നിന്ന് മുംബൈ ആറാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ മുംബൈക്കെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയ കൊല്‍ക്കത്ത ആറാം സ്ഥാനത്തു നിന്ന് അവസാന സ്ഥാനത്തേക്ക് വീണു.
---------------
Hindusthan Samachar / Roshith K