വാണിജ്യ എൽ‌പി‌ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ 41 രൂപ കുറച്ചു.
Kerala, 1 ഏപ്രില്‍ (H.S.) 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയതായി എണ്ണ വിപണന കമ്പനികൾ (ഒഎംസി) പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. പൊതുമേഖലാ എണ്ണക്കമ്പനികൾ പുറപ്പെടുവിച്ച വിജ്ഞാപനമനുസരി
വാണിജ്യ എൽ‌പി‌ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ 41 രൂപ കുറച്ചു.


Kerala, 1 ഏപ്രില്‍ (H.S.)

19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയതായി എണ്ണ വിപണന കമ്പനികൾ (ഒഎംസി) പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. പൊതുമേഖലാ എണ്ണക്കമ്പനികൾ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ദേശീയ തലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 1,762 രൂപയാണ്, സിലിണ്ടറിന് 1,803 രൂപ ആയിരിന്നു ഇത് ഉണ്ടായിരുന്നത്.

റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ദൈനംദിന പ്രവർത്തനങ്ങൾക്കായി ഈ സിലിണ്ടറുകളെ ആശ്രയിക്കുന്ന മറ്റ് ബിസിനസുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളെ വിലക്കുറവ് നേരിട്ട് ഗുണംചെയ്യും . ഗാർഹിക എൽപിജി നിരക്കുകളിൽ മാറ്റമൊന്നുമില്ലാതെ, വാണിജ്യ സിലിണ്ടറുകൾക്ക് മാത്രമേ പരിഷ്കരണം ബാധകമാകൂ എന്നത് ശ്രദ്ധേയമാണ്.

---------------

Hindusthan Samachar / Roshith K


Latest News