Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്‌സ് വിതരണം നടത്തുന്നതായി സംസ്ഥാന ഭക്ഷ്യ കമ്മീഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന.അമൃതം ന്യൂട്രിമിക്‌സ് യൂണിറ്റുകളിലാണ് പരിശോധന നടത്തിയത് 3 വയസ്സു മുതല്‍ 6 വയസ്സുവരെയുളള കുട്ടികള്‍ക്ക് നല്‍കുന്ന പോഷകാഹാരം നല്‍കുന്ന സ്ഥാപനത്തില്‍ പ്രാഥമികമായ വൃത്തിയാക്കലുകള്‍ പോലും നടക്കുന്നില്ലായെന്നും സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തിര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നത് അതീവഗുരുതരമായ വീഴ്ചയാണെന്നും മേല്‍ വിഷയത്തില്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും കണ്ടെത്തി.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഈ രീതിയില്‍ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും, ശുചിത്വവും നിര്‍മ്മാണവും സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡം കൃത്യമായി പാലിച്ച് സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷന്‍ നോട്ടീസ് നല്‍കി.
---------------
Hindusthan Samachar / Sreejith S