Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
ചെന്നൈ: ബിജെപി തമിഴ്‌നാട് അധ്യക്ഷസ്ഥാനത്ത് നിന്ന് കെ അണ്ണാമല ഒഴിഞ്ഞേക്കുമെന്ന് സൂചന . എഐഎഡിഎംകെ യുമായി സഖ്യസാധ്യത തുറന്ന സാഹചര്യത്തില്‍ ആണ് ബിജെപിയുടെ നിര്‍ണായകനീക്കം. അണ്ണാമലൈയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന് എടപ്പാടി പളനിസ്വാമി അമിത് ഷായെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബി ജെ പി യുടെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
എഐഎഡിഎംകെയുടെ വിലപേശല്‍ രാഷ്ട്രീയമാണ് കെ അണ്ണാമലയ്ക്ക് തിരിച്ചടിയാവുന്നത്. ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വഴി പിരിഞ്ഞ ബിജെപിയുമായി അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കണമെങ്കില്‍ അണ്ണാമലൈ യെ മാറ്റി നിര്‍ത്തണമെന്നാണ് എഐഎഡിഎംകെ മുന്നോട്ട് വച്ച ഉപാധി എന്നാണ് മനസിലാകുന്നത് . പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി അമിത് ഷാ യെ കണ്ടപ്പോള്‍ പ്രധാനമായി ഉന്നയിച്ച ഒരാവശ്യം ഇതായിരുന്നു.
---------------
Hindusthan Samachar / Roshith K