Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി പ്രദേശത്ത് പാകിസ്ഥാൻ സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം വിജയകരമായി പരാജയപ്പെടുത്തി. പ്രകോപനം ഒന്നും ഇല്ലാതെ പാകിസ്ഥാൻ സൈന്യവും നുഴഞ്ഞുകയറ്റക്കാരും വെടിയുതിർക്കുകയായിരുന്നു തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പാകിസ്ഥാൻ സൈന്യത്തിൽ നിന്നുള്ള നാലോ അഞ്ചോ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്, എന്നിരുന്നാലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ആയിട്ടില്ല. അതേസമയം ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണ്. നിലവിൽ ഇന്ത്യൻ സൈന്യം കൃഷ്ണ ഘാട്ടി പ്രദേശത്ത് പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K