Saturday, 5 April, 2025
ചിലി പ്രസിഡന്റ് ഗബ്രിയല്‍ ബോറിക് ഫോണ്ട് ഇന്ത്യയില്‍; സ്വീകരിച്ച് പ്രധാനമന്ത്രി
Kerala, 1 ഏപ്രില്‍ (H.S.) ഇന്ത്യയിലെത്തിയ ചിലി പ്രസിഡന്റ് ഗബ്രിയല്‍ ബോറിക് ഫോണ്ടിനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചിലി പ്രസിഡന്റ് എത്തിയത്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു സ്വീകരണം. . ഇന്ത്യ- ചിലി ഉഭ
chili president


Kerala, 1 ഏപ്രില്‍ (H.S.)

ഇന്ത്യയിലെത്തിയ ചിലി പ്രസിഡന്റ് ഗബ്രിയല്‍ ബോറിക് ഫോണ്ടിനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചിലി പ്രസിഡന്റ് എത്തിയത്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു സ്വീകരണം. . ഇന്ത്യ- ചിലി ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

ഗബ്രിയല്‍ ബോറിക് ഫോണ്ട് രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രിയെ കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായികള്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായും ചില പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ഇന്ന് രാവിലെയാണ് ചിലി പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. 'സുപ്രധാന സന്ദര്‍ശനം' എന്നാണ് ഇന്ത്യാ സന്ദര്‍ശനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ഗബ്രിയല്‍ ബോറിക് ഏപ്രില്‍ അഞ്ച് വരെ രാജ്യത്തുണ്ടാകും.

---------------

Hindusthan Samachar / Sreejith S


Latest News