വാണിജ്യ സിലിണ്ടര്‍ വില കുറച്ചു; ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല
Kerala, 1 ഏപ്രില്‍ (H.S.) വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. 1,762 രൂപയാണ്.ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാക
lpg


Kerala, 1 ഏപ്രില്‍ (H.S.)

വാണിജ്യ ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. 1,762 രൂപയാണ്.ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ ആശ്വാസമാണ് വില കുറച്ചത്.

ആഗോള അസംസ്‌കൃത എണ്ണ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വാണിജ്യ എല്‍പിജി നിരക്കുകളില്‍ പതിവായി മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍ ഗാര്‍ഹിക പാചകത്തിന് ഉപയോഗിക്കുന്ന എല്‍പിജി വിലയില്‍ മാറ്റമില്ല.

---------------

Hindusthan Samachar / Sreejith S


Latest News