Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
എംപുരാന്‍ സിനിമ വിവാദം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എംപിയും രാജ്യസഭയില്‍ എഎ റഹീമുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരു സിനിമക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന നീക്കങ്ങള്‍ ആവിഷ്‌കാര സ്വനതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്.
ഗുജറാത്ത് കലാപം വീണ്ടും ചര്‍ച്ചയാക്കാനുള്ള തന്ത്രവും ഈ നോട്ടീസിന് പിന്നിലുണ്ട്. ചട്ടം 267 പ്രകാരം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. എംപുരാന്‍ വിഷയം കൂടാതെ മഹാരാഷ്ട്രയില്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ കേസെടുത്തതും പ്രതിപക്ഷം നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S