Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച ഐബി ഉദ്യോഗസ്ഥ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പിതാവ്. സഹപ്രവര്‍ത്തകനായ സുകാന്ത് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍നിന്നു തട്ടിയെടുത്തെന്നും പിതാവ് ആരോപിച്ചു.
സുകാന്തിന് എതിരെ ഇതുവരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ കഴിയുന്ന സുകാന്തിനെ പിടികൂടാന്‍ പൊലീസ് സംഘം കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥയായിരുന്ന 23 വയസ്സുകാരി മാര്‍ച്ച് 23നാണ് തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.
---------------
Hindusthan Samachar / Sreejith S