Enter your Email Address to subscribe to our newsletters
Kerala, 1 ഏപ്രില്‍ (H.S.)
ജാര്‍ഖണ്ഡില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ട്രെയിനുക. ലോക്കോ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. സാഹിബഗഞ്ച് ജില്ലയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ലാല്‍മതിയ എംജിആര്‍ ലൈനില്‍ വച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കല്‍ക്കരി നിറച്ച വാഗണുകളിലൊന്നില്‍ തീപിടിത്തമുണ്ടായി. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അപകടം നടന്നത്് ഇന്ത്യന്‍ റെയില്‍വേയുടെ പരിധിയില്‍ വരുന്നതല്ലെന്നും പൂര്‍ണമായും എംജിആര്‍ ലൈന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും എന്‍ടിപിസി വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
---------------
Hindusthan Samachar / Sreejith S