സാങ്കേതിക സർവകലാശാലയിൽ ഭരണപ്രതിസന്ധി
Kerala, 1 ഏപ്രില്‍ (H.S.) APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സമ്പൂർണ ഭരണ സ്തംഭനം. VC സിന്ഡിക്കേറ്റു യോഗം ബഹിഷ്കരിച്ച ശേഷം ഭരണസമിതികൾ ഒന്നും യോഗം ചേർന്നിട്ടില്ല. സർവകലാശാല ബഡ്ജറ്റ് പാസ്സാക്കാത്തതിനാൽ ഈ സാമ്പത്തിക വർഷം പണം ചെലവഴിക്കാൻ ആകാത്ത സ്ഥിത
ktu


Kerala, 1 ഏപ്രില്‍ (H.S.)

APJ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ സമ്പൂർണ ഭരണ സ്തംഭനം. VC സിന്ഡിക്കേറ്റു യോഗം ബഹിഷ്കരിച്ച ശേഷം ഭരണസമിതികൾ ഒന്നും യോഗം ചേർന്നിട്ടില്ല. സർവകലാശാല ബഡ്ജറ്റ് പാസ്സാക്കാത്തതിനാൽ ഈ സാമ്പത്തിക വർഷം പണം ചെലവഴിക്കാൻ ആകാത്ത സ്ഥിതിയാണ്. ഇതിനിടെ രജിസ്ട്രാർ, കൺട്രോളർ തസ്തികകളിൽ VC താൽകാലിക ചുമതല നൽകിയ ഉദ്യോഗസ്ഥർക്ക് 30 ദിവസം മാത്രമേ ചുമതലയിൽ തുടരാൻ കഴിയൂ. ഇനി പുതിയ ചുമതലകൾ നൽകേണ്ടത് സിന്ഡിക്കറ്റ് ആണ്. ഇതിനിടെ സസ്പെന്ഷനിൽ ആയിരുന്ന ഉദ്യോഗസ്ഥരെ തിരികെ സർവീസിൽ പ്രവേശിപ്പിച്ച് പ്രൊമോഷൻ നൽകി രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിറങ്ങിയതും പ്രൊമോഷൻ നൽകാൻ കൂടിയ ഡിപ്പാർട്മെന്റ് പ്രൊമോഷൻ കമ്മിറ്റിയും രജിസ്ട്രാർ ടെ കാലാവധി കഴിഞ്ഞ ശേഷമാണ് നടന്നത്. ആയതിനാൽ സാങ്കേതികമായി ഈ ഉത്തരാവുകളുടെ സാമ്പത്തിക ബാധ്യത ഉത്തരവിറക്കിയ ഉദ്യഗസ്ഥർക്ക് വന്നു ചേരും. അന്യത്ര സേവന വ്യവസ്ഥയിൽ യൂണിവേഴ്സിറ്റി യിൽ തുടരുന്ന ഓഫീസർമാർ ഈ മാസത്തോടെ മാതൃ സ്ഥാപനങ്ങളിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഈ മാസം ആരംഭിക്കേണ്ട പരീക്ഷകളും ഇതോടെ പ്രതിസന്ധിയിലാകും.

---------------

Hindusthan Samachar / Sreejith S


Latest News